NEWS
കോടികളുടെ കൊക്കെയ്നുമായി രണ്ടു യുവതികൾ പിടിയിൽ
22/07/2025 12:02 PM IST
nila

കോടികൾ വിലവരുന്ന കൊക്കെയ്നുമായി ബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് യുവതികൾ പിടിയിലായി. മണിപ്പൂരിൽ നിന്നുള്ള ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഏഴു കിലോഗ്രാം കൊക്കെയ്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്.
ഡിആർഐക്ക് രഹസ്യ വിവരം ലഭിക്കുകയും പിന്നാലെ കടത്തുകാരെ തിരിച്ചറിയുകയുമായിരുന്നു. 14.69 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവതികൾ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











